പരിശീലനത്തിനായി എന്നും 50 കി.മി യാത്ര; പോരാളിയാണ് ഷെയ്ഖ് റഷീദ്, സിഎസ്കെ വിളിച്ചെടുത്തത് വെറുതെയാവില്ല!

0
240

കൊച്ചി: മകന്റെ സ്വപ്നത്തിന് താങ്ങായും തണലായും നിന്നപ്പോൾ ഒരച്ഛന് ജിവിതം പിടിച്ച് നിർത്താനുള്ള ജോലി തന്നെ നഷ്ടപ്പെട്ടാലോ… എന്നിട്ടും ആ അച്ഛൻ പിന്തിരിഞ്ഞില്ല. മകന്റെ ആ​ഗ്രഹത്തിനൊപ്പം തന്നെ നിന്നു. ഇന്ന് ആ മകന്റെ പേര് ഇന്ത്യ മുഴുവൻ സംസാരിക്കുകയാണ്. ചെന്നൈ സൂപ്പർ കിം​ഗ്സ് എന്ന ഐപിഎല്ലിലെ സൂപ്പർ ക്ലബ്ബിൽ അടുത്ത സീസണിൽ അവനെ കാണുകയും ചെയ്യാം. സിഎസ്കെ 20 ലക്ഷം മുടക്കി ടീമിലെത്തിച്ച ഷെയ്ഖ് റഷീദ് ഇത് പൊരുതി നേടിയ വിജയമാണ്.

എന്നും തന്റെ അച്ഛനൊപ്പം 50 കിലോമീറ്ററാണ് റഷീദ് പരിശീലനം നടത്താനായി മാത്രം യാത്ര ചെയ്തിരുന്നത്. ഈ യാത്രകൾ കാരണം എന്നും ജോലിക്ക് വൈകിയെത്തിയതോടെ അച്ഛന്റെ ആകെയുള്ള ആശ്രയവും നഷ്ടമായി. അങ്ങനെ സ്വപ്നത്തിനായി കഷ്ടപ്പെടുന്നതിനിടെ അണ്ടർ 19 ലോകകപ്പിലേക്ക് റഷീദ് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ഇടയ്ക്ക് വച്ച് കൊവിഡ് ബാധിച്ചു. അവിടെ നിന്നും തിരികെ വന്ന് ഇന്ത്യക്കായി നോക്കൗട്ട് റൗണ്ടുകളിൽ തിളങ്ങാനും റഷീദിന് സാധിച്ചു.

ഇതിനകം അന്ധ്രപ്രദേശിനായി രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഷെയ്ഖ് റഷീദ് അരങ്ങേറി കഴിഞ്ഞു. അതേസമയം, കെയ്‌ല്‍ ജാമീസണ്‍ അടിസ്ഥാന വിലയായ വെറും ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കാനും ഇക്കുറി സിഎസ്കെയ്ക്ക് സാധിച്ചു. ഐപിഎല്ലില്‍ 2021ല്‍ 15 കോടി രൂപയ്‌ക്ക് ലേലത്തില്‍ പോയ താരമാണ് ജാമീസണ്‍. ലേലത്തിന്‍റെ അവസാന ഭാഗത്തേക്ക് അടുക്കുമ്പോള്‍ വമ്പന്‍ തുക മുടക്കി താരങ്ങളെ വാരാന്‍ ടീമുകള്‍ക്ക് അധികം ശേഷിയില്ല. ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ജാമീസണ്‍ ഉയരാത്തതും വില കുറയാന്‍ കാരണമായിരിക്കാം.

ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ 65 റണ്‍സും 9 വിക്കറ്റുമാണ് കിവീസ് ഓള്‍റൗണ്ടറുടെ സമ്പാദ്യം. 9.61 എന്ന മോശം ഇക്കോണമി ഐപിഎല്ലിലുണ്ട്. കെയ്‌ല്‍ ജാമീസണിനൊപ്പം ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, മതീഷ പതിരാന, മഹീഷ് തീക്ഷന, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവരാണ് സിഎസ്‌കെയിലെ വിദേശ താരങ്ങള്‍. ഇവരില്‍ മൊയീന്‍ അലിയും ബെന്‍ സ്റ്റോക്‌സും എന്തായാലും പ്ലേയിംഗ് ഇലവനിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here