കേരളത്തിലെ ഈ ഹോട്ടലിൽ ഇന്ന് ബിരിയാണി ഫ്രീയാണ്, നൽകുക ആയിരം പേർക്ക്; അർജന്റീനയുടെ ജയം ഇവർ ആഘോഷിക്കുന്നത് ഇങ്ങനെയാണ്

0
275

തൃശൂർ: ഫിഫ വേൾഡ് കപ്പിൽ അർജന്റീനയുടെ മെസിപ്പട ഖത്തറിൽ കപ്പുയർത്തിയതോടെ ഇന്ന് സൗജന്യ ബിരിയാണി മേള. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് 1000 പേർക്ക് സൗജന്യ ബിരിയാണി നൽകുന്നത്.

കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയിൽ ആഘോഷം നടത്തുന്നത്. തൃശൂർ ചേറൂർ പള്ളിമൂലയിലെ ഷിബു പൊറത്തൂരിന്റെ ഉടമസ്ഥതയിലുള്ള റോക്ക് ലാന്റ് ഹോട്ടൽ, കഴിഞ്ഞ ദിവസം തന്നെ ബിരിയാണി വാഗ്ദാനം നൽകിയിരുന്നു.

മിശിഹയുടെ തോളിലേറി അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ പടക്കം പൊട്ടിച്ചു, മധുരം വിതരണം ചെയ്തും ആർപ്പുവിളിച്ചുമാണ് തൃശൂരിലെ ആരാധകർ വിജയം ആഘോഷിച്ചത്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലടക്കം ബിഗ് സ്‌ക്രീനുകൾക്ക് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് കളികാണാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here