ഇം​ഗ്ലീഷ് കോലി എന്ന് സ്റ്റോക്സ് വിളിച്ച താരം; ഐപിഎൽ ലേലത്തിൽ പൊന്നുംവില, താരമായി ഹാരി; വില്യംസൺ ​ഗുജാറാത്തിന്

0
176

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞ് ലേലം വിളി. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ ഒടുവിൽ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. അതേസമയം, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.

വില്യംസൺ ആയിരുന്നു ലേലത്തിലെ ആദ്യ താരം. അജിൻക്യ രഹാനെയെ സിഎസ്കെയാണ് അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്. ആകെ 405 താരങ്ങള്‍ ലേലത്തിനുള്ളത്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെയാണ്. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവരാണ് ഇനി ലേലത്തിൽ വരാനുള്ള പ്രധാന താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here