മെസ്സിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി അപൂര്‍വനേട്ടം സ്വന്തമാക്കി ഗൂഗിൾ

0
304

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ ലോകമൊന്നാകെ കണ്ണുചിമ്മാതെ കണ്ടിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുകയാണ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് ട്രാഫിക് രേഖപ്പെടുത്തിയെന്നും ലോകമൊന്നാകെ ഒരൊറ്റ കാര്യം മാത്രം തിരഞ്ഞതുപോലെയാണെന്നും സുന്ദര്‍ പിച്ചൈ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here