2022ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്ത ഇന്ത്യന്‍ കായിക താരം!

0
284

ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് റിപ്പോര്‍ട്ട് 2022 പ്രകാരം 2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞ കായികതാരം അമ്പതു പിന്നിടുമ്പോഴും ക്രിക്കറ്റ് കളി തുടരുന്ന പ്രവീണ്‍ താംബെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ പ്രവീണ്‍ താംബെ മാത്രമാണ് ആദ്യ പത്തിലുള്ള ഏക കായികതാരം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇതുവരെ കളിക്കാത്ത താംബെ ഐപിഎല്ലിലൂടെ പേരെടുത്ത താരമാണ്. പ്രവീണ്‍ താംബെയുടെ ജീവിത കഥ ഹോട്ട്സ്റ്റാറില്‍ വൈറലായിരുന്നു. 2022 ഏപ്രില്‍ 1നായിരുന്നു ഇത് റിലീസ് ചെയ്തത്. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 9ാം സ്ഥാനത്താണ് താംബെ. അത്രത്തോളം താംബെയുടെ ജീവിത കഥക്ക് പ്രാധാന്യം ലഭിച്ചു.

41ാം വയസിലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് താംബെ എത്തുന്നത്. 2013ലായിരുന്നു അത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ഇപ്പോഴും താംബെയുടെ പേരിലാണ്.

33 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച പ്രവീണ്‍ താംബെ 28 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. 7.75 ആണ് ഇക്കോണമി. 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. രണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2 വിക്കറ്റും 6 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 5 വിക്കറ്റും 64 ടി20 ക്രിക്കറ്റില്‍ നിന്ന് 70 വിക്കറ്റും താംബെയുടെ പേരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here