കെ സുധാകരനെതിരെ വീണ്ടും ലീഗ്, കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന നിലപാടിനെതിരെ പ്രതിഷേധം അറിയിക്കും

0
224

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെതിരെ മുസ്‌ളീം ലീഗില്‍ കനത്ത പ്രതിഷേധം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമടക്കമുള്ള നേതാക്കള്‍. കെ സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് പി എം എ സലാം പറയുകയും ചെയ്തു. എന്താണ് ഇതിലൂടെ സുധാകരന്‍ ഉദ്ദേശിക്കുന്നതന്നും മുസ്‌ളീം ലീഗ് ചോദിക്കുന്നു.

കെ സുധാകരന്റെ ഈ പ്രസ്താവന വ്യാഴാഴ്ചത്തെ യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പി എം എ സലാം പറയുന്നു. എന്ത് ഉദ്ദേശത്തിലാണ് കെ സുധാകരന്‍ അങ്ങിനെ പറഞ്ഞതെന്നും ആ യോഗത്തില്‍ ചോദിക്കുമെന്നും അതോടെ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമാകുമെന്നും പി എം എ സലാം പറഞ്ഞു.

അതേ സമയം പി കെ കുഞ്ഞാലിക്കുട്ടിതിരായ സുധാകരന്റെ നിലപാട് ലീഗ് വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. വീണ്ടും കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മില്‍ തെറ്റിക്കാന്‍ കെ പി സി സി അധ്യക്ഷന്‍ ശ്രമിക്കുന്നതിന്റെ എതിര്‍പ്പും പ്രതിഷേധവും ലീഗിനു നല്ലവണ്ണമുണ്ട്. നേരത്തെ കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന ലീഗിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here