സമൂസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കോണ്‍ ആകൃതിയില്‍ ഉള്ളില്‍ ഫില്ലിങ്‌സുകള്‍ നിറച്ച ഈ വിഭവത്തിന് ഇന്ത്യയിലെമ്പാടും ഏറെ ആരാധകരുണ്ട്. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ചിലര്‍ക്ക് സമൂസയുടെ ക്രിസ്പിയായ പുറം ഭാഗമാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ഉള്ളില്‍ നിറച്ച ഫില്ലിങ്‌സുകളോടായിരിക്കും ഇഷ്ടം. എന്തായാലും ഒരു കപ്പ് ചായയോടൊപ്പം സമൂസ കൂടി ഉണ്ടെങ്കില്‍ വൈകുന്നേരത്തെ സ്നാക്സ് റെഡി.
ഇപ്പോഴിതാ ഈ കിടിലന്‍ കോമ്പോയുടെ ഫാനായ ഒരു മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുബൈ എയര്‍പ്പോട്ടില്‍ നിന്ന് ഒരു ചായയും രണ്ട് സമൂസയും ഒരു കുപ്പി വെള്ളവും വാങ്ങിയെന്നും അതിന്‍റെ വില കണ്ട് അമ്പരന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയായ ഫറാ ഖാന്‍റെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
രണ്ട് സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു ബോട്ടില്‍ വെള്ളത്തിനും കൂടി 490 രൂപയാണ് ബില്ല് വന്നതെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. ഒരു ചായക്ക് 160 രൂപയാണ് മുബൈ എയര്‍പ്പോട്ടിനുള്ളിലെ വില. രണ്ട് സമൂസയ്ക്ക് 260 രൂപയും. ഒരു ബോട്ടില്‍ വെള്ളത്തിന് 70 രൂപയും.
Two samosas, one chai and one water bottle for 490 Rs at Mumbai airport!! Kafi ache din aa gae hain. #Vikas pic.twitter.com/aaEkAD9pmb
— Farah khan (@farah17khan) December 28, 2022
വളരെ വേഗമാണ് ഈ ട്വീറ്റ് വൈറലായത്. 1.3 മില്യണ്‍ ആളുകളാണ് ട്വീറ്റ് ഇതുവരെ കണ്ടത്. 10,000-ല്‍ അധികം പേര്‍ ട്വീറ്റ് ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഇത്തരത്തിലുള്ള തങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചു. പല എയര്‍പോര്‍ട്ടുകളുടെയും അവസ്ഥ ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.