പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ല; കേരള സർക്കാറിനെതിരെ കേന്ദ്രം

0
219

പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ. ഭക്ഷ്യധാന്യത്തിന്റെ പണം പിന്നീട് നൽകുമെന്ന ധാരണയിലാണ് അനുവദിക്കുന്നത്. ഭക്ഷ്യധാന്യത്തിന് വേണ്ട പണം ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നും ഭക്ഷ്യമന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.

ജോസ് കെ മാണി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ പണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലതവണ കേരളത്തിന് മേൽ കേന്ദ്രസർക്കാർ സമമർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ഫയൽ ഒപ്പിടുകയും ചെയ്തിരുന്നു. ദുരന്തസമയത്ത് സംസ്ഥാനത്തിന് നൽകിയ ആനുകൂല്യത്തിന്റെ പണം കേന്ദ്രം പറ്റുന്നുവെന്ന് ആരോപിച്ച് വിഷയം നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പിയുഷ് ഗോയൽ രാജ്യസഭയിൽ പിയുഷ് ഗോയൽ കൊടുത്താൽ കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രളയകാലത്ത് നൽകിയ ധാന്യം സൗജന്യമല്ലെന്നാണ് മന്ത്രി പ്രധാനമായും ഉന്നയിച്ച കാര്യം. ഇതിന് ദുരിതാശ്വാസ നിധിയിൽ നിന്ന് കൃത്യമായി പണം നൽകേണ്ടതുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസം നൽകുമ്പോൾ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനുള്ള പണം കൂടി ഉൾപ്പെടുത്തുമെന്നും അതിനാൽ കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ പണം തിരിച്ചുനൽകേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here