ഇടിച്ച് തകര്‍ന്നു തീഗോളമായി കാര്‍, ചോരയൊലിപ്പിച്ച് പൊള്ളി വഴിയില്‍ കിടന്ന് പന്ത്, അരുതെന്ന് അപേക്ഷിച്ച് താരം; അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
374

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്‍രെ കാര്‍ അപകടത്തില്‍പ്പെട്ടതിന്‍രെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം കണ്ട ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി പ്രചരിക്കുന്നത്.

ഡിവൈഡറില്‍ ഇടിച്ചുതകര്‍ന്ന കാര്‍ പൂര്‍ണമായി കത്തിയമരുന്നതും സമീപം റോഡില്‍ നാട്ടുകാര്‍ പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ മുഖം മുഴുവന്‍ ചോരയോലിപ്പിച്ച് നില്‍ക്കുന്ന പന്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയോട് അത് ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന പന്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകവേയാണ് റിഷഭിന്റെ മേഴ്‌സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചത്. റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 5.30നാണ് സംഭവം. റിഷഭ് പന്താണ് കാര്‍ ഓടിച്ചിരുന്നത്. വേറെ ആരും കാറിലുണ്ടായിരുന്നില്ല.

 

 

 

 

 

ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാറിന്റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തെത്തിയത്.

സാരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഋഷഭിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. താരത്തിന് തലയ്ക്കും കാല്‍മുട്ടിനും താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത്. സാരമായി പൊള്ളലേറ്റ ഋഷഭ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ഡല്‍ഹിയിലേക്ക് മാറ്റാനാണ് തീരുമാനം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here