അസിഡിറ്റിയാൽ ബുദ്ധിമുട്ടുകയാണോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്

0
142

നിത്യേന പലരും അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അസിഡിറ്റിയും വയറു വീർക്കലും. ശരീരത്തിലെ ആസിഡ് സംബന്ധമായ തകരാറിന്‍റെ ലക്ഷണങ്ങളാണ് ഇവ. തിരക്കേറിയ ജീവിതത്തില്‍ ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്ന ഈ ആസിഡുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.

അൾസർ മൂലമോ ആമാശയത്തിലെ പ്രശ്നങ്ങള്‍ മൂലമോ ആസിഡുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ടാകാം. ആസിഡ് റിഫ്ലക്സ് മൂലവും ഇത് സംഭവിക്കാം. “ആസിഡ് റിഫ്ലക്‌സ് ഉള്ള രോഗികൾക്ക് നെഞ്ചിൽ ഭക്ഷണം കെട്ടിക്കിടക്കുന്നതായി തോന്നാം. ഇത് നെഞ്ചെരിച്ചിലും ഉണ്ടാക്കാം എന്നാണ് ഡൽഹിയിലെ ഓഖ്‌ലയിലുള്ള ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോബിലിയറി സയൻസസ് ഡയറക്ടർ ഡോ.പങ്കജ് പുരി പറയുന്നത്.

അസിഡിറ്റിയും വയറു വീർക്കലും ആസിഡുമായി ബന്ധപ്പെട്ട തകരാറുകളുടെ ലക്ഷണങ്ങളായതിനാൽ, രോഗികൾക്ക് എപ്പിഗാസ്‌ട്രിയത്തിന് (വാരിയെല്ലുകൾ ചേരുന്ന സ്ഥലം) തൊട്ടുതാഴെയുള്ള വയറിന്റെ മുകൾ ഭാഗത്ത് നെഞ്ചെരിച്ചിൽ അനുഭവപ്പെടുമെന്നും ഡോ.പുരി പറഞ്ഞു. ഡിസ്പെപ്സിയ,വ്രണങ്ങൾ എന്നിവയുടെ ഫലമായുണ്ടാകുന്ന ആസിഡ് റിഫ്ലക്സ് കാരണവും അസിഡിറ്റിയും വീക്കവും സംഭവിക്കാറുണ്ട്. ചിലർക്ക് അൾസറോ ആസിഡ് റിഫ്ലക്സോ ഇല്ലാതെ തന്നെ ഈ ലക്ഷണങ്ങൾ ഉണ്ടാകാം. ഇതിനെ നോൺ-അൾസർ ഡിസ്പെപ്സിയ എന്ന് വിളിക്കുന്നു.

50-60 വയസിൽ ഒരു വ്യക്തിയുടെ ശരീരഭാരം കുറയുക, ഛർദ്ദിക്കുക അല്ലെങ്കിൽ മലത്തിൽ രക്തത്തിന്‍റെ സാന്നിധ്യം എന്നിവ കാണുകയാണെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടണം. ആസിഡിനെ നിർവീര്യമാക്കുന്ന ആന്‍റാസിഡുകളോ മരുന്നുകളോ കഴിക്കുക എന്നതാണ് അസിഡിറ്റിയും വീക്കവും പരിഹരിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗം.

മുൻകരുതലുകൾ

. അൾസർ രൂപപ്പെടാൻ കാരണമാകുന്ന വേദനസംഹാരികൾ ഒഴിവാക്കുക.

. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക

. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാതിരിക്കുക

. പുകവലി, മദ്യം, വറുത്ത ഭക്ഷണങ്ങൾ, കാപ്പി എന്നിവ ഒഴിവാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here