ട്രെയിനിൽ നിന്ന് ഇറങ്ങവേ, ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് തെന്നിവീണ് വിദ്യാർത്ഥിനി; രക്ഷിച്ചു; വീഡിയോ

0
231

വിശാഖപട്ടണം: റെയിൽവേ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥിനി. ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ​ഗുണ്ടൂർ-റായ്​ഗഡ പാസഞ്ചർ ട്രെയിനിൽ നിന്നും ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. ഇറങ്ങുന്ന സമയത്ത് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു. സഹായത്തിന് വേണ്ടിയുള്ള വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷൻ അധികൃതർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ട്രെയിൻ ഉടനടി നിർത്താൻ ആവശ്യപ്പെട്ടു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ രക്ഷിക്കാൻ സാധിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here