‘സൂക്ഷിച്ച് വണ്ടിയോടിക്കണം’; റിഷഭ് പന്തിനോട് ശിഖർ ധവാൻ പറഞ്ഞ വാക്കുകൾ -വിഡിയോ

0
226

ന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കഴിഞ്ഞ ദിവസാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. പന്ത് അപകടനില മറികടന്നതായാണ് റിപ്പോർട്ടുകൾ.

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉറങ്ങിപ്പോയതിനാൽ കാറിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ചകൾ മറഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ റിഷഭ് പന്തും ശിഖർ ധവാനും തമ്മിലുള്ള സംഭാഷണത്തിന്‍റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പന്തിന് ഡ്രൈവിങ് സംബന്ധിച്ച് ഉപദേശം നൽകുന്നതാണ് വിഡിയോ.

മുതിർന്ന താരം കൂടിയായ ധവാനോട്, തനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോയെന്ന് പന്ത് ചോദിക്കുകയാണ്. ‘സൂക്ഷിച്ച് വണ്ടിയോടിക്കണം’ എന്നാണ് ധവാൻ പന്തിന് നൽകുന്ന ഉപദേശം. ഇത് പറഞ്ഞ് ഇരുവരും ചിരിക്കുന്നതും വിഡിയോയിൽ കാണാം.

ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പന്തിന് അപകടം സംഭവിച്ചത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

മാതാപിതാക്കളെ കാണുന്നതിനായാണ് പന്ത് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്‌സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here