എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ മെസിയേക്കാള്‍ മികച്ചവനാവുന്നത്? ആരാധകന് ഷാരൂഖ് ഖാന്റെ വായടപ്പിക്കുന്ന മറുപടി

0
302

മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലിന് നാളെ കളമൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, അര്‍ജന്റീനയെ നേരിടും. ഇരു ടീമുകളും ലക്ഷ്യമിടുന്നത് മൂന്നാം ലോക കിരീടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കേണ്ടതും. ഒപ്പം ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ക്കുള്ള യാത്രയയപ്പും. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആരാധകരുമായി സംവദിച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് അഭിനയിക്കുന്ന ‘പഠാന്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നത്. ലോകകപ്പ് കാണാന്‍ അദ്ദേഹം സ്റ്റേഡിയത്തിലുണ്ടാവും. കൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അഭിനയിച്ച് പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിനെ കുറിച്ചും ഫുട്‌ബോളിനെ കുറിച്ചും ആരാധകര്‍ ചോദിക്കുകയുണ്ടായി.

അതിലൊരു ആരാധകന്റെ ചോദ്യം എന്തുകൊണ്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസിയേക്കാള്‍ മികച്ചവനാകുന്നത് എന്നാണ്. അതിന് ഷാരൂഖ് കൊടുത്ത മറുപടി രസകരമായിരുന്നു. അദ്ദേഹം ആരാധകരനെ ഉപദേശിക്കുകയാണ് ചെയ്തത്. ഷാരൂഖിന്റെ മറുപടിയിങ്ങനെ… ”എല്ലാ കാര്യങ്ങളിലും മികച്ചത് തേടി പോകരുത്. അത് ചിലപ്പോള്‍ നല്ലതിനെ നശിപ്പിക്കും.” ഷാരൂഖ് മറുപടി നല്‍കി.

ലോകകപ്പ് ഫൈനലില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നയിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. അതിന് ഷാരൂഖ് കൊടുത്ത മറുപടിയങ്ങനെ. ”എന്റെ മനസ് പറയുന്നത് മെസിയെന്നാണ്. എന്നാല്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം കാണുകയെന്നത് ആസ്വദ്യകരമാണ്.” ഷാരൂഖ് മറുപടി നല്‍കി.

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ തോല്‍പിച്ചിരുന്നു. പകരം വീട്ടാന്‍ അര്‍ജന്റീനയും ജയം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സും ഇറങ്ങുമ്പോള്‍ അന്ന് നേര്‍ക്കുനേര്‍ പോരാടിയ താരങ്ങളില്‍ ചിലര്‍ ഇത്തവണയും മുഖാമുഖം വരും.

 

LEAVE A REPLY

Please enter your comment!
Please enter your name here