ഷഹീൻഷാ അഫ്രിദി ഷഹീദ് അഫ്രിദിയുടെ മകളെ വിവാഹം കഴിക്കുന്നു

0
256

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെ വിവാഹം കഴിക്കുമെന്ന് സൂചന. അൻഷയ്‌ക്കൊപ്പമുള്ള ഷഹീന്റെ നിക്കാഹ് ചടങ്ങ് ഫെബ്രുവരി 3 ന് നടക്കുമെന്നും റുഖ്‌സതി പിന്നീട് നടക്കുമെന്നും പാകിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അഫ്രീദിയുടെ മകൾ അൻഷയെ വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമാണെന്ന് ഷഹീൻ ഷാ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് ഷാഹിദ് അഫ്രീദിയെ സമീപിച്ചത് അദ്ദേഹത്തിന്റെ കുടുംബമാണ്, എന്നാൽ മാസങ്ങൾക്ക് ശേഷം ഈ വിവരം സ്ഥിരീകരിച്ച് മുൻ ഓൾറൗണ്ടർ രംഗത്തെത്തിയിരുന്നു.

പരിക്കേറ്റ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം മകളുടെ മെഡിസിൻ പഠനം തുടരുകയാണെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ അഫ്രിദി പറഞ്ഞിരുന്നു.

“അത്(അൻഷയുമായുള്ള വിവാഹം) എന്റെ ആഗ്രഹമായിരുന്നു, അൽഹംദുലില്ലാഹ് അത് ഇപ്പോൾ സഫലമാകുന്നു,” അദ്ദേഹം പങ്കുവെച്ചു. “ഞാൻ അവളെ കണ്ടു, ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാണ്,” സൊഹൈൽ വാറൈച്ചിന് നൽകിയ അഭിമുഖത്തിൽ ഷഹീൻഷാ അഫ്രിദി പറഞ്ഞു.

ഫെബ്രുവരി 13 ന് ആരംഭിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന് തൊട്ടുമുമ്പ് വിവാഹം നടത്താൻവേണ്ടിയാണ് ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചത്. അടുത്ത വർഷം പിഎസ്എല്ലിൽ ലാഹോർ ഖലന്ദർസിന് വേണ്ടിയാണ് ഷഹീൻ ഷാ അഫ്രിദി കളിക്കുന്നത്. കഴിഞ്ഞ മാസം മെൽബണിൽ ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ ടി20 ലോകകപ്പ് ഫൈനൽ തോൽവിയിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം ഷഹീൻ കളിക്കാനാകാതെ പുറത്തായിരുന്നു. അതിനുശേഷം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here