ജിദ്ദ ചലച്ചിത്രോത്സവവും സിനിമാ ചിത്രീകരണവുമായി ഷാരൂഖ് ഖാൻ സൗദിയിൽ; താരം മക്കയിലെത്തി ഉംറ നിർവഹിച്ചു

0
255

റിയാദ്: ബോളിവുഡ് താരം ‘ഷാരൂഖ് ഖാൻ’ മക്കയിലെത്തി ഉംറ നിർവഹിച്ചു. ജിദ്ദയിൽ നടക്കുന്ന റെഡ്ഡീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനായാണ് ഷാരൂഖ് ഖാൻ സൗദിയിലെത്തിയത്. ചലച്ചിത്രോത്സവത്തിലെ ആദ്യ ദിവസം തന്നെ ഷാരൂഖ് നായകനായ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ’ പ്രദർശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവലിന് മുന്നോടിയായി താരത്തെ ആദരിക്കുകയും ചെയ്തിരുന്നു. ജിദ്ദയിലുള്ള പ്രമുഖ സംഗീത സംവിധായകൻ എ ആർ റഹ്മാനും ഉംറ നിർവഹിക്കാനായി മക്കയിലെത്തിയിരുന്നു. ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും ജിദ്ദയിൽ പൂർത്തീകരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here