സാംസങ് ഗാലക്‌സി M04 ഇന്ത്യയില്‍ അവതരിപ്പിച്ചു. പതിനായിരം രൂപയ്ക്ക് താഴെയാണ് ഫോണിന്റെ ഇന്ത്യയിലെ വില. വില വെച്ചുനോക്കുമ്പോള്‍ തൃപ്തികരമായ ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 16-ന് വില്‍പന ആരംഭിക്കും.
രണ്ടുവര്‍ഷത്തേയ്ക്ക് പ്രധാന ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 12 ഓഎസുമായി എത്തുന്ന
M04 ല്‍ ആന്‍ഡ്രോയിഡ് 14 അപ്‌ഡേറ്റ് വരെ ലഭിച്ചേക്കാം.
8499 രൂപയാണ് M04 ന്റെ അടിസ്ഥാന വില. 10,000 രൂപ വരെയുള്ള വേരിയന്റുകള്‍ വിപണിയിലെത്തുമെന്നാണ് വിവരങ്ങള്‍. നാല് ജിബി റാം + 64 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോണിന് 8,499 യാണ് വില. എട്ട് ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകും.
5000 mAh ന്റെ കരുത്തുറ്റ ബാറ്ററിയും 90 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലെയുമായാണ് ഫോണ്‍ എത്തുന്നത്. ഫോണില്‍ ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമല്ല. പകരം 15 W ചാര്‍ജിങ്ങാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.
മീഡിയടെക് ഹീലിയോ പി35 പ്രോസസറാണ് ഫോണിലുള്ളത്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ 13 എം.പിയുടെ പ്രൈമറി ക്യാമറയും രണ്ട് എം.പിയുടെ മാക്രോ ക്യാമറയുമാണ് ഉള്ളത്. അഞ്ച് എം.പിയുടേതാണ് സെല്‍ഫി ക്യാമറ. മിന്റ് ഗ്രീന്‍, ഗോള്‍ഡ് വൈറ്റ്, ബ്ലൂ എന്നീ നിറങ്ങളില്‍ M04 ലഭിക്കും.