മുസ്ലിം ഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി

0
367

മംഗളൂരു: മുസ്ലിംഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി. മുഗള്‍ ഭരണകാലത്ത് മുസ്ലീങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങള്‍ അവര്‍ ഭരിച്ചിട്ടും മുസ്ലീങ്ങള്‍ ന്യൂനപക്ഷമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മുളസവലഗി ചോദിച്ചു.
കര്‍ണാടക വിജയപുരയില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ’ എന്ന സെമിനാറിലാണ് വിരമിച്ച ജഡ്ജി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

മുസ്ലിംകള്‍ ഇതും അതും ചെയ്തുവെന്ന് അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ 700 വര്‍ഷത്തെ ചരിത്രം എന്താണ് പറയുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ രാജാവായ അക്ബറിന്റെ ഭാര്യ ഹിന്ദുവായി തുടര്‍ന്നു. അവര്‍ ഇസ്ലാം മതം സ്വീകരിച്ചില്ല. അക്ബര്‍ തന്റെ കൊട്ടാരമുറ്റത്ത് ഒരു കൃഷ്ണ ക്ഷേത്രം പണിതിരുന്നു. ആളുകള്‍ക്ക് ഇപ്പോള്‍ ഇതും കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരാമനും കൃഷ്ണനും ഒരു നോവലിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നും ചരിത്ര വ്യക്തിത്വങ്ങളല്ലെന്നും അശോക ചക്രവര്‍ത്തിയാണ് യഥാര്‍ത്ഥ ചരിത്രപുരുഷനെന്നും വസന്ത മുളസവലഗി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here