രാത്രി രണ്ടാമതും സെക്സ് ആവശ്യപ്പെട്ടു; നിരസിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊന്നു, മൃതദേഹം ഉപേക്ഷിച്ചു

0
251

ലഖ്നൗ: രണ്ടാം തവണയും ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് 34 കാരനായ മുഹമ്മദ് അൻവർ 30കാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തിങ്കളാഴ്ച രാത്രി ഇയാൾ ഭാര്യയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു. പിന്നീട് കുറച്ചു സമയത്തിന് ശേഷം വീണ്ടും ഭാര്യയോട് ലൈം​ഗികതക്കായി താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ഭാര്യ നിരസിക്കുകയാണുണ്ടായത്. രോഷാകുലനായ ഇയാൾ കഴുത്തിൽ കയർ മുറുക്കി റുക്സാറിനെ കൊലപ്പെടുത്തി. പിന്നീട് ബോഡി, വീട്ടിൽ നിന്നും 50 കിലോമീറ്റർ  ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു. അതേ ദിവസം തന്നെ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി.

ചൊവ്വാഴ്ച രാതുപുര ​ഗ്രാമത്തിൽ നിന്നും പൊലീസിന് ഒരു അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹത്തിന്റെ ചിത്രങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനായി പൊലീസ് അൻവറിനെ വിളിച്ചു വരുത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അൻവർ കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.  2013ലാണ് അൻവറും റുക്സാറയും വിവാഹിതരാകുന്നത്. ഇവർക്ക് 3 കുട്ടികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here