കിടപ്പറയിൽ ഉൾവസ്ത്രമണിഞ്ഞ യുവതിക്കൊപ്പം രാജസ്ഥാൻ മന്ത്രിയുടെ വിഡിയോ; പുറത്താക്കണമെന്നു ബിജെപി

0
228

ജയ്പുർ∙ യുവതിക്കൊപ്പമുള്ള രാജസ്ഥാൻ ന്യൂനപക്ഷ ക്ഷേമ മന്ത്രി സാലിഹ് മുഹമ്മദിന്റെ വിഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി. ഇതാദ്യമായല്ല സ്ത്രീക്കൊപ്പമുള്ള കോൺഗ്രസ് മന്ത്രിയുടെ വിഡിയോ പുറത്തുവരുന്നതെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഉൾവസ്ത്രമണിഞ്ഞ ഒരു യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘അന്തരിച്ച മുൻ കാബിനറ്റ് മന്ത്രിയും മതനേതാവുമായ ഘാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിയായത്. സോണിയ ഗാന്ധിയുമായി അടുപ്പമുള്ള കുടുംബമാണ് അവരുടേത്. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നു’ വെന്ന് ബിജെപിയുടെ ദേശീയ ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here