റെയില്‍വേ സ്റ്റേഷന് പച്ച പെയിന്റ്, മുസ്‌ലിം പള്ളിപോലെയെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

0
292

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷന്റെ ചുമരുകളില്‍ പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതില്‍ പ്രതിഷേധം. പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ സംഘമായി പ്രതിഷേധിക്കുകയാണ്.

റെയില്‍വേ സ്റ്റേഷനില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധിക്കുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്‌ലിം പള്ളിപോലെയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

ചൊവ്വഴ്ച രാവിലെ 11.30 മുതലാണ് പച്ച പെയിന്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here