അർജന്റീനയോ ഫ്രാൻസോ? ഫെെനലിസ്റ്റുകളെ കിറുകൃത്യമായി പ്രവചിച്ച ആതോസ് സോമിയുടെ പുതിയ വെളിപ്പെടുത്തൽ, ഞായറാഴ്ച വിജയിക്കുന്നത് ഈ ടീം

0
367

ഖത്തർ ലോകകപ്പ് ഫെെനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടുമെന്ന് കൃത്യമായി പ്രവചിച്ച ആളാണ് ആതോസ് സലോമി. ഇയാളെ ആധുനിക ‘നോസ്ട്രഡാമസ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രസീലിയനായ ഇദ്ദേഹം ലോകകപ്പിന്റെ ഫെെനൽ വരെ പ്രവചിച്ചത് എല്ലാം കിറുകൃത്യമായി നടന്നു.

അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച് ഇവർ ഫെെനലിൽ കളിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതിൽ കൂടുതൽ സാദ്ധ്യത രണ്ട് ടീമുകൾക്കാണെന്നും സലോമി വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപേ ലോകകപ്പിലെ ഫെെനലിസ്റ്റുകൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് സലോമി പറഞ്ഞിരുന്നു.

ഓസ്ട്രേലിയ, നെതർലന്റ്സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് അർജന്റീന ഫെെനലിൽ എത്തിയത്. അതേസമയം പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസും ഫെെനലിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പ്രവചനം എല്ലാം ശരിയായി.

ഇപ്പോഴിതാ ഖത്തർ ലോകകപ്പ് ഇത്തവണ അർജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനം. ഇത് ശരിയാകുമോ എന്നാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here