പിടിച്ചെടുത്തത് 10,400 കിലോ കഞ്ചാവ്, കൂട്ടിയിട്ട് കത്തിച്ച് പൊലീസ് (വീഡിയോ)

0
173

വിശാഖപട്ടണം: വന്‍ ലഹരി വേട്ടയുമായി ആന്ധ്രാപ്രദേശ് പൊലീസ്. 10,400 കിലോ ഗ്രാം കഞ്ചാവ് ആന്ധ്രാപ്രദേശ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചു. ലഹരി മരുന്നിന് എതിരെയുള്ള ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ചത്.

രണ്ട് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് വിശാഖപട്ടണം റേഞ്ച് ഡിഐജി ഹരികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ഒഡീഷയില്‍ നിന്നാണ് ആന്ധ്രയിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവ് എത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്.

ഇതിനോടകം ആന്ധ്രയില്‍ 7,500 ഏക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു. 3,500 പേര്‍ അറസ്റ്റിലായെന്നും ഡിഐജി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here