‘സോംബി വൈറസോ’ അതോ മയക്കുമരുന്നോ? തെരുവിൽ വിചിത്രമായി പെരുമാറുന്ന ആളുകൾ, വീഡിയോ

0
198

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോംബി വൈറസിനെ കുറിച്ചുള്ള ചില വാർത്തകൾ പുറത്ത് വന്നത്. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അത് വലിയ ചർച്ച തന്നെയായി. കൊറോണ വൈറസിൽ നിന്നും ഇനിയും പൂർണമായും മുക്തമായിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത് ആളുകളെ ഭീതിയിലാക്കുകയും ചെയ്യുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെയാണ് 48,500 വര്‍ഷം പഴക്കമുള്ള, മാനവരാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽനിന്ന് പുറത്തുവന്നത്. നിർജീവമായ ഈ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയും രോഗകാരികളായ ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്ന് പേര് നൽകുകയും ചെയ്തു.

ഇപ്പോഴിതാ ഫിലാഡെൽഫിയയിലെ തെരുവുകളിൽ നിന്നുമുള്ള ചില വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. സോംബി വൈറസ് ഇതോടകം തന്നെ ആളുകളെ അക്രമിക്കാൻ തുടങ്ങിയോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

ഈ വീഡിയോകളിൽ ന​ഗരത്തിലെ തെരുവുകളിൽ ആളുകൾ വളരെ വിചിത്രമായി പെരുമാറുന്നത് കാണാം. വാ തുറന്ന് പിടിച്ചു കൊണ്ട് വളരെ വളരെ മെല്ലെ നീങ്ങുന്ന സ്ത്രീയും നിവർന്ന് നിൽക്കാനാവാത്ത വണ്ണം കൈകൾ തൂക്കിയിട്ട് കുനിഞ്ഞ് നിൽക്കുന്ന യുവാവും ഒക്കെ ഈ വീഡിയോയിൽ ഉണ്ട്.

@dammiedammie35 എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. യുഎസ്‍എ -യിൽ എന്താണ് സംഭവിക്കുന്നത് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇത് നമ്മൾ കഴിഞ്ഞ ആഴ്ച കേട്ട സോംബി വൈറസ് അല്ലല്ലോ എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, ഭൂരിഭാ​ഗം പേരും ഇത് മയക്കുമരുന്ന് ഉപയോ​ഗിച്ചതിന്റേതാണ് എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. മയക്കു മരുന്ന് ഉപയോ​ഗിച്ച് അധികമായതാവും എന്നും പലരും പറഞ്ഞു. ഏതായാലും വീഡിയോ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here