‘കറൻസികളിൽ ഗാന്ധിജി മാത്രം’: കറൻസികളിൽ ഗാന്ധിയെ മാറ്റില്ലെന്നും പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്നും കേന്ദ്രം

0
160

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള  സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു.

എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ന് ധനമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആർബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാർലമെൻറിൽ പറഞ്ഞു. ആൻ്റോ ആൻറണി എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം മറുപടിയായി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here