ഖത്തറിലെത്തുമ്പോള്‍ ഫോളോവേഴ്‌സ് 20,000 മാത്രം, മടങ്ങുമ്പോള്‍ 2.5 മില്യണ്‍; പോരാത്തതിന് വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയും!

0
265

ഇതെന്താ ഇപ്പം സംഭവിച്ചേ…? എന്ന് ചിന്തിച്ചു പോകുന്ന വല്ലാത്തൊരു മിറക്കിള്‍ അവസ്ഥയിലാണ് ദക്ഷിണ കൊറിയന്‍ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരന്‍ സ്‌ട്രൈക്കര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്‌സ് ആയിരുന്നു. ലോകകപ്പില്‍ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോള്‍ താരത്തിന്റെ ഫോളോവേഴ്‌സ് 25 ലക്ഷത്തിന് മേലെയാണ്.

പോരാത്തതിന് താരത്തെ വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയാണ്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങള്‍ കൂടി വരാന്‍ തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കി വയ്‌ക്കേണ്ട ഗതികേടിലായി താരം.

ലോകകപ്പിനിടെ താരത്തിന്റേതായി പുറത്തുവന്ന വീഡിയോ 80 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോ ട്വിറ്ററില്‍ വന്നതോടെ അതിന് 70 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായി. ടിക് ടോകില്‍ ‘ചോ ഗ്യു സങ്’ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത വിഡിയോ കണ്ടതാകട്ടെ മൂന്ന് കോടിയിലധികം ആള്‍ക്കാരാണ്.

ഘാനയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 3 മിനിറ്റിനിടെ 2 ഗോള്‍ നേടിയതാണ് ചോയെ ആരും കൊതിക്കുന്ന സ്വര്‍ഗലോകത്തിന്റെ പരകോടിയിലെത്തിച്ചത്. ഹെഡറിലൂടെയായിരുന്നു രണ്ട് ഗോളുകളും പിറന്നത്. പ്രീ കോട്ടറില്‍ ബ്രസീലിനോട് 4-1ന് തോറ്റാണ് ദക്ഷിണ കൊറിയ പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here