ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. മാര്‍ച്ചില്‍ ഒരു ബാരലിന് 129 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ഇപ്പോള്‍ 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡിമാന്‍ഡ് കുറയുക, ലോക സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുക, യുക്രൈന്‍-റഷ്യ സംഘര്‍ഷം അയയുന്നതുമെല്ലാം ക്രൂഡ് ഓയില്‍ വിലയിടിവിന് കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലക്ക് ലഭിക്കുമ്പോഴും രാജ്യത്തെ സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വസ്തുത. ക്രൂഡ് ഓയിലിന് ഉയര്‍ന്ന വിലയുണ്ടായിരുന്നപ്പോഴുള്ള നിരക്കില്‍ തന്നെ കുത്തനെ കുറഞ്ഞപ്പോഴും തുടരുകയാണ്.
Home Latest news മാര്‍ച്ചില്‍ ബാരലിന് 129 ഡോളര്‍, ഇപ്പോള്‍ 76 ഡോളര്‍: എന്തുകൊണ്ട് കുറയ്ക്കുന്നില്ല ഇന്ധനവില