പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗം; ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി: എന്‍ഐഎ

0
241

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. പിഎഫ്‌ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സീക്രട്ട് വിങ്ങ് പ്രവര്‍ത്തിച്ചിരുന്നത്. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നത് ഇവരാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ സീക്രട്ട് വിങ്ങാണ്. ഇതില്‍ പിഎഫ്‌ഐ നേതാക്കളടക്കം ചേര്‍ന്ന് ചര്‍ച്ച നടത്തി ചില പ്രത്യേക സമുദായങ്ങളെ ഭീതിപ്പെടുത്താന്‍ ശ്രമം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള ചില കൊലപാതകങ്ങളില്‍ ഇപ്പോള്‍ കസ്റ്റഡിയിലായ ചിലര്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലായിട്ടുണ്ട്.

കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സെപ്തംബര്‍ 23 ലെ സംസ്ഥാന വ്യാപക റെയ്ഡില്‍ അറസ്റ്റിലായ 14 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍ഐഎ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ റിമാന്‍ഡ് കാലാവധി 90 ദിവസമെന്നത് 180 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here