നെറ്റ്ഫ്ലിക്സിലൂടെ ലോകം ഈ വര്‍ഷം ഏറ്റവുമധികം കണ്ട 20 സിനിമകള്‍

0
367

വര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു ഈ മാറ്റം. തിയറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഒരു ചിത്രം നേടുന്ന ജനപ്രീതി എത്രയെന്നത് ഇന്നത്തെ സിനിമാപ്രേമിയുടെ അന്വേഷണങ്ങളില്‍ ഉള്ളതാണ്. ഇപ്പോഴിതാ ലോകത്തിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ഈ വര്‍ഷം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട 20 സിനിമകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 10 ഇം​ഗ്ലീഷ് സിനിമകളുടെയും 10 ഇം​ഗ്ലീഷ് ഇതര സിനിമകളുടെയും ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരു ഇന്ത്യന്‍ ചിത്രം പോലും ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നെറ്റ്ഫ്ലിക്സ് ടോപ്പ് 10, 2022- ഇം​ഗ്ലീഷ് ചിത്രങ്ങള്‍

1. ദ് ​ഗ്രേ മാന്‍

2. ദി ആഡം പ്രോജക്റ്റ്

3. പര്‍പ്പിള്‍ ഹേര്‍ട്ട്സ്4. ഹസില്‍

5. ദ് ടിന്‍ഡര്‍ സ്വിന്‍ഡ്‍ലര്‍

6. ദ് സീ ബീസ്റ്റ്

7. എനോള ഹോംസ് 2

8. സീനിയര്‍ ഇയര്‍

9. ദ് മാന്‍ ഫ്രം ടൊറോന്‍റോ

10. ഡേ ഷിഫ്റ്റ്

നെറ്റ്ഫ്ലിക്സ് ടോപ്പ് 10, 2022- ഇം​ഗ്ലീഷ് ഇതര ചിത്രങ്ങള്‍

1. ട്രോള്‍

2. ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്

3. ബ്ലാക്ക് ക്രാബ്

4. ത്രൂ മൈ വിന്‍ഡോ

5. ദ് ടേക്ക്ഡൗണ്‍

6. ലവിം​ഗ് അഡള്‍ട്ട്സ്

7. കാര്‍ട്ടര്‍

8. മൈ നെയിം ഈസ് വാന്‍ഡെറ്റ

9. റെസ്റ്റ്ലെസ്

10. ഫ്യൂരിയോസ

 

LEAVE A REPLY

Please enter your comment!
Please enter your name here