ധോണിയുമല്ല കോഹ്‌ലിയുമല്ല… ഇന്ത്യ 2022 ൽ തിരഞ്ഞ കായികതാരം ഇദ്ദേഹമാണ്‌

0
217

2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ പേരുകളുടെ ട്രെൻഡ് ലിസ്റ്റ് പുറത്തുവരുന്ന സമയമാണിത്. ആഗോളതലത്തിലും ദേശീയ തലത്തിലും വിവിധ മേഖലകളിൽ കൂടുതൽ തിരയപ്പെട്ട ലിസ്റ്റ് ഗൂഗിൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

2022 ൽ ഇന്ത്യക്കാർ തിരഞ്ഞ ആദ്യ പത്ത് വ്യക്തികളിൽ സ്‌പോർട്‌സ് മേഖലയിൽ നിന്ന് ഒരാൾ മാത്രമേയുള്ളൂ. വൻ ആരാധകവൃന്ദമുള്ള ധോണിയോ കോഹ്ലിയോ സച്ചിനോ രോഹിത്തോ അല്ല ആ പേര്. അതാണ് ലിസ്റ്റിന്റെ ഏറ്റവും വലിയ കൗതുകം.

2022 ൽ ഇന്ത്യ ഏറ്റവും കൂടുതൽ തെരഞ്ഞ കായിക താരം നിലവിൽ ഇന്ത്യൻ ടീമിലോ ഐപിഎല്ലിന്റെ പോലും ഭാഗമല്ലാത്ത വെറ്ററൻ സ്പിന്നർ പ്രവീൺ താംബെയാണ്. കൗതുകരമായ മറ്റൊരു വസ്തുത പ്രവീൺ താംബെയുടെ ക്രിക്കറ്റ് കരിയറിന്റെ പേരില്ലല്ല അദ്ദേഹം ഗൂഗിളിൽ തെരയപ്പെട്ടത്, മറിച്ച് അദ്ദേഹത്തിന്റെ ജീവിതകഥ ആസ്പദമാക്കി നിർമിച്ച ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്ത ‘കോൻ പ്രവീൺ താംബെ ?’ എന്ന ബയോപിക്കാണ് പ്രവീൺ താംബെയെ സെർച്ച് ലിസ്റ്റിൽ മുൻനിരയിലെത്തിച്ചത്.

വ്യത്യസ്തമായ ക്രിക്കറ്റ് കരിയറാണ് പ്രവീണിന്റേത്. 41-ാം വയസുവരെ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലും കളിക്കാതെയാണ് 2013 ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി പ്രവീൺ താംബെ മാറിയത്. ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും മുതിർന്ന താരവുമായി പ്രവീൺ താംബെ മാറി. തൊട്ടടുത്ത വർഷം 2014 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു സെൻസേഷണൽ ഹാട്രിക്കിലൂടെയാണ് താംബെ തന്നെ ഇത്രയും നാളും അവഗണിച്ചവർക്ക് മറുപടി നൽകിയത്. അതിനുശേഷം മുംബൈക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും പ്രവീൺ താംബെ അരങ്ങേറി. പിന്നീട് വിദേശ ലീഗുകളിലേക്ക് ചുവടുമാറിയ അദ്ദേഹത്തെ ടി 10 ലീഗിൽ കളിച്ചതിന്റെ പേരിൽ 2020 ൽ ബിസിസിഐ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ വിലക്കി. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചാണ് പ്രവീൺ താംബെ.

 

LEAVE A REPLY

Please enter your comment!
Please enter your name here