ആർഎസ്എസ് ആസ്ഥാനമന്ദിരം സ്ഫോടനത്തിലൂടെ തകർക്കുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം; ഭീഷണിയ്ക്ക് പിന്നാലെ നാഗ്പൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കി

0
148

മുംബയ്: മഹാരാഷട്രയിലെ ആർഎസ്എസ് ആസ്ഥാനം തകർക്കുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. സമീപത്ത് താമസിക്കുന്നവരെ സുരക്ഷാസേന ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആ‌ർഎസ്എസ് ആസ്ഥാനം സ്ഫോടനത്തിലൂടെ തകർക്കുമെന്ന തരത്തിലുള്ള ഫോൺ സന്ദേശം ലഭിച്ചത്. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടനടി തന്നെ ആസ്ഥാനത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല.

മുൻകരുതൽ നടപടിയെന്ന നിലയിൽ സ്ഥലത്തെ പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുള്ലതായും ഫോൺ സന്ദേശത്തിന്റെ ഉടമയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും സോണൽ ഡിസിപി അറിയിച്ചു.

കേന്ദ്ര റിസർവ് ഫോഴ്‌സിന്റെയും നാഗ്പൂർ പൊലീസിന്റെയും സംയുക്തമായ സുരക്ഷാ വലയത്തിലായിരുന്നു ആർഎസ്എസ് ആസ്ഥാന മന്ദിരം. എന്നാൽ ബോബ് ഭീഷണിയ്ക്ക് പിന്നാലെ ആസ്ഥാനത്ത് അധിക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here