മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി: കെ.സുരേന്ദ്രൻ

0
304

മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയില്‍ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിംലീഗ് തികഞ്ഞ ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ് ഇല്ലാത്ത ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണ്. ഷബാനു കേസില്‍ സിപിഎം ഈ കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ സിപിഎം നടത്തുന്നത് വര്‍ഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യുഡിഎഫില്‍ നിന്നും ലീഗിനെ അടര്‍ത്തിയെടുത്ത് ഇടതുമുന്നണിയില്‍ എത്തിക്കാനാണ് ശ്രമം.

സിപിഎമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല. വൈകാതെ സിപിഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കമാണിത്. മുസ്ലിംലീഗ് പല ദേശീയ പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ പൊതു നിലപാടിനെതിരെ പ്രവര്‍ത്തിച്ചവരാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here