‘ജയ് ശ്രീറാം’ വിളിച്ചില്ല; പത്ത് വയസുകാരനായ മുസ്ലീം ബാലന് നേരെ ആക്രമണം

0
209

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പത്തുവയസുകാരനെ ആക്രമിച്ച സംഭവത്തിൽ 22 കാരനെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ബാലൻ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാത്തതിനാണ് ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവ് അജയ് ഭിലിനെതിരെ പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി ട്വൂഷൻ ക്ലാസിലേയ്ക്ക് പോവുന്ന വഴിയിൽ യുവാവ് തടഞ്ഞ് നിർത്തി ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ഒന്നും മിണ്ടാതെ വന്നപ്പോൾ കുട്ടിയുടെ കവിളിൽ അടിക്കുകയും ചെയ്തു. ആക്രമത്തെ ഭയന്ന് ജയ് ശ്രീറാം എന്ന് പറഞ്ഞ കുട്ടിയെ അജയ് വിട്ടയച്ചു. തിരിച്ചു വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു.

കുട്ടിയുടെ പിതാവ് ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകി. അജയ് ഭില്ലിനെതിരെ പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.

2021ൽ മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മുസ്ലീം യുവാവിനെ ആക്രമിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here