കെ സ്റ്റോറിന് പിന്നാലെ ‘കെ ബ്രാൻഡ്’; കേരളത്തിലെ ഉൽപ്പന്നങ്ങൾക്കായി പുതിയ ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി

0
180

തിരുവനന്തപുരം: റേഷൻ കടകളെ കെ സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള സർക്കാർ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ പരിശ്രമമെന്നും. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here