ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി മലപ്പുറത്ത് പിടിയിൽ

0
316

ഒരു കോടി രൂപയുടെ എംഡിഎംഎ ലഹരി മരുന്നുമായി കാസർകോട് മഞ്ചേശ്വരം സ്വദേശി സ്വദേശി പിടിയിൽ. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ കോട്ടക്കുന്നിൽ വെച്ചാണ് മലപ്പുറം പൊലീസ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടക്കൻ ജില്ലകളിൽ വിൽക്കുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നും നേരത്തെയും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും അബ്ദുൽ ഖാദർ പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here