മഞ്ചേശ്വരം എക്സൈസ് ഓഫീസ്: സ്ഥലം കൈമാറ്റം അന്തിമഘട്ടത്തിൽ; പരിഗണനയിലില്ലെന്ന് മന്ത്രി

0
154

കാസർകോട് : മഞ്ചേശ്വരത്ത് എക്സൈസ് ഓഫീസിന് സ്ഥലം അനുവദിക്കാനുള്ള നടപടി അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ അത് പരിഗണനയിലില്ലെന്ന് നിയമസഭയിൽ എക്സൈസ് മന്ത്രി. അക്കാര്യം സർക്കാറിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമെ പരിഗണിക്കാൻ കഴിയൂവെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

പൈവളിഗെ പള്ളത്ത് 50 സെന്റ് എക്സൈസ് ഓഫീസിനും 30 സെന്റ് പോലീസ് സ്റ്റേഷനുമായി കണ്ടെത്തിയിട്ടുണ്ട്. അത് കൈമാറാനുള്ള കടലാസ് പണി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. താലൂക്കിൽ എക്സൈസ് ഓഫീസിന് ഭൂമി കണ്ടെത്തിയിട്ടുണ്ടോ, വിശദാംശങ്ങൾ നൽകുമോ എന്ന എം.എൽ.എ.യുടെ ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്ക് ഉത്തരമാണ് മന്ത്രി നൽകിയിരിക്കുന്നത്. നീണ്ട കാലത്തെ മുറവിളിക്കൊടുവിലാണ് മഞ്ചേശ്വരത്തിനും കുമ്പളയ്ക്കുമിടയിൽ പുതിയൊരു പോലീസ് സ്റ്റേഷനും എക്സൈസ് ഓഫീസിനും വഴിയൊരുങ്ങുന്നത്. ബായിക്കട്ട പള്ളം കേന്ദ്രമായി പൈവളിഗെ എന്നപേരിൽ പുതിയ സ്റ്റേഷൻ തുടങ്ങാനുള്ള നടപടിയാണ് ദ്രുതഗതിയിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here