മംഗളൂരുവിലെ സ്വകാര്യകോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം വെച്ച നാല് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു

0
370

മംഗളൂരു: മംഗളൂരു വാമഞ്ഞൂരിലെ സ്വകാര്യ കോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വേദിയില്‍ കയറുകയും ഐറ്റം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയുമായിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു. വിഷയം ഗൗരവമായി പരിഗണിച്ച കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അന്വേഷണം നടത്തുകയും വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.

ഔദ്യോഗിക പരിപാടി കഴിഞ്ഞതിന് ശേഷമാണ് നൃത്തം അരങ്ങേറിയതെന്ന് കോളേജ് ആക്ടിംഗ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമ്പസിനുള്ളില്‍ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു പ്രവൃത്തിയെയും കോളേജ് പിന്തുണയ്ക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here