മംഗളൂരുവിൽ പെൺസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിന് ക്രൂരമർദനം

0
235

മംഗളൂരു : മംഗളൂരുവിലും പരിസരപ്രദേശത്തും സദാചാര ഗുണ്ടായിസം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ശനിയാഴ്ച ഇതരസമുദായത്തിൽപെട്ട സുഹൃത്തായ യുവതിയോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന യുവാവിനെയാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. രാത്രി ഉർവസ്റ്റോർ കൊട്ടാര ചൗക്കയിലാണ് സംഭവം. റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരോടും സംഘടിച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ പേര് ചോദിച്ചു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ പെട്ടവരാണെന്ന് മനസ്സിലായതോടെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. തങ്ങൾ സുഹൃത്തുക്കളാണെന്നും ഭക്ഷണം കഴിക്കാൻ വന്നതാണെന്നും പറഞ്ഞെങ്കിലും സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. യുവതിയെ അസഭ്യംവിളിച്ചു. ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തിയ അക്രമികൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അക്രമിസംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുമ്പോഴും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here