നെയ് തേങ്ങയ്ക്കൊപ്പം ശബരിമലയിലെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; വീണ്ടെടുത്ത് അഗ്നിരക്ഷാസേന

0
149

ശബരിമല: നെയ് തേങ്ങയ്ക്കൊപ്പം സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അബദ്ധത്തിൽ ആഴിയിലേക്ക് വലിച്ചെറിഞ്ഞത്.

അഗ്‌നിരക്ഷാ സേനയുടെ കൃത്യസമയത്തെ ഇടപ്പെടല്‍ മൂലമാണ് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ഫോൺ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു. ഭിഷേകത്തിനായി നെയ് ശേഖരിച്ച് ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുകയായിരുന്നു അഖില്‍. എന്നാല്‍ മൊബൈല്‍ ഫോണും തേങ്ങയോടൊപ്പം ആഴിയില്‍ വീഴുകയായിരുന്നു.

അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍ ഫയര്‍ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍ പി വി ഉണ്ണികൃഷ്ണന്‍ ഇന്ദിരാ കാന്ത്, എസ്എല്‍ അരുണ്‍കുമാര്‍ എന്നിവരുടെ സംഘമാണ് ഫോൺ വീണ്ടെടുക്കാൻ ശ്രമം നടത്തിയത്. പൊള്ളലേറ്റ സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here