യുവാവിനെ കൊന്ന് അറുത്തെടുത്ത തലക്കൊപ്പം സെൽഫി; യുവതിയടക്കം ആറ് പേർ അറസ്റ്റിൽ, സംഭവം ജാർഖണ്ഡിൽ

0
194

ദില്ലി : ജാർഖണ്ഡിൽ ഇരുപത്തിനാലുകാരന്റെ അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്ത് യുവാക്കൾ. മുർഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിൽ, ഇരുപത്തിനാലുകാരനായ യുവാവ്, ബന്ധുവായ ഇരുപതുകാരന്റെ തലയറുത്ത് കൊല്ലുകയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്തത്. പ്രധാന പ്രതിയും ഭാര്യയും അടക്കം ആറ് പേർ അറസ്റ്റിലായി.

ഇരുപതുകാരനായ  കനു മുണ്ടയെ യുവാക്കളുടെ സംഘം ഡിസംബർ ഒന്നിനാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വനത്തിൽ നിന്ന് കനുവിന്റെ ശരീരം കണ്ടെത്തി. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കനുവിന്റെ തല കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അറുത്തെടുത്ത തലക്കൊപ്പമുള്ള ക്രൂര സെൽഫി വിവരങ്ങൾ പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here