ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം; 4 പേർ അറസ്റ്റിൽ

0
276

ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഡൽഹി സ്വദേശിയായ മുപ്പതുകാരൻ അത്തർ റഷീദാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടത്ത്.

കുറച്ച് നാളുകൾക്ക് മുൻപാണ് അത്തർ കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു.

‘എന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചത്. അവന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനമെല്ലാം നിലച്ചിരുന്നു’- അമ്മ പറഞ്ഞു. മരണത്തിന് മുൻപ് അത്തർ റഷീദിന്റെ മുഖമെല്ലാം വിങ്ങി വീർത്ത നിലയിലും കറുപ്പ് കലകൾ നിറഞ്ഞ നിലയിലും കാണപ്പെട്ടിരുന്നു.

ഡൽഹിയിലെ ടെലിവിഷൻ എക്‌സിക്യൂട്ടിവായിരുന്ന അത്തർ റഷീദിന്റെ മരണത്തിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയകൾ നിസാരമാണെന്ന ധാരണയാണ് പൊതുസമൂഹത്തിനെന്ന് ഡൽഹിയിലെ പ്രമുഖ സർജൻ ഡോ.മായങ്ക് സിംഗ് പറയുന്നു. എന്നാൽ ഹെയർ ഫിക്‌സിംഗ് സർജറികൾക്ക് ആറഅ മുതൽ എട്ട് മണിക്കൂർ വരെ സമയമെടുക്കും. മറ്റേത് ശസ്ത്രക്രിയ പോലെ തന്നെ സങ്കീർണമാണ് ഇതും. അതുകൊണ്ട് തന്നെ അംഗീകൃത ഡോക്ടർമാരുടേയോ ക്ലിനിക്കുകളുടേയോ സഹായം മാത്രം ഹെയർ ഫിക്‌സിംഗിനായി തേടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here