വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

0
195

റിയാദ്: കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് ആണ് തന്റെ പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവെച്ചത്.

റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് മറന്ന വിവരം ഇവര്‍ അറിയുന്നത്. ചൊവ്വാഴ്ച രാത്രി 11.18നാണ് വിമാനം ലാന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് മറന്നത് അറിഞ്ഞ യാത്രക്കാരി ഈ വിവരം ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്തിനകത്തെ സീറ്റുകളില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ പറഞ്ഞത്. വിശദമായ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോഴിക്കോടേക്കുള്ള യാത്രക്കാരുമായി വിമാനം തിരികെ പറന്നു.

വിവരം അറിഞ്ഞ നാട്ടിലുള്ള മകന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയര്‍പോര്‍ട്ട് മേധാവിയെയും കണ്ട് പരാതിപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ വീണ്ടും തെരച്ചില്‍ നടത്തി. സക്കീനയുടെ പാസ്‌പോര്‍ട്ട് കണ്ടെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here