പണം തട്ടി നാട്ടിലേക്ക് മുങ്ങിയ മലയാളി പ്രവാസികളെ കണ്ടെത്തി ജിദ്ദ പൊലീസിന് കൈമാറണം, ആവശ്യവുമായി ഗൾഫിലെ പ്രമുഖ കമ്പനി മുഖ്യമന്ത്രിക്ക് മുന്നിൽ

0
209

തിരുവനന്തപുരം: ഗൾഫിൽ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയുടെ ട്രക്കുകൾ മറിച്ചുവിറ്റ പണവുമായി നാട്ടിലേക്ക് മുങ്ങിയ തൃശൂർ ഇരിങ്ങാലക്കുടയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഉടമകളായ മൂന്നുപേർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകി. ജിദ്ദയിലെ പ്രമുഖ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയായ അവ്ദ അൽസഹറാണി ട്രേഡിംഗ് എസ്റ്റാബ്ളിഷ്‌മെന്റ് കമ്പനിയാണ് അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയത്.

ജിദ്ദ സ്വദേശി ഇമാദ് അവ്ദ അൽസഹറാണിയാണ് പരാതിക്കാരൻ. അൽകോബാറിലെ അസീസിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മൂവരെയും കണ്ടെത്തി ജിദ്ദ പൊലീസിന് കൈമാറണമെന്നാണ് പരാതിയിലെ ആവശ്യം. 2021ൽ ഇവർ ജിദ്ദയിലെ കമ്പനിയിൽ ജോലി നോക്കുമ്പോൾ കമ്പനിയുടെ 2011 മോഡൽ ടൊയോട്ട ദയ്ന വാഹനങ്ങൾ കൈക്കലാക്കി മറിച്ചുവിറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. കമ്പനിയ്ക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുണ്ടായിരുന്ന കോടികൾ പിരിച്ചെടുത്തെന്നും പരാതിയിലുണ്ട്. ഇവർ നാട്ടിലേക്ക് കടന്നശേഷമാണ് തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here