വൈദ്യുതി കമ്പി തലയിലേക്ക് പൊട്ടിവീണു; ട്രാക്കിലേക്ക് തെറിച്ചുവീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍, പിന്നീട്- വീഡിയോ

0
202

കൊല്‍ക്കത്ത: ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പി തട്ടി പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടിക്കറ്റ് കളക്ടര്‍.

പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുജന്‍ സിങ് സര്‍ദാറിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ടിക്കറ്റ് കളക്ടറുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ഉയര്‍ന്ന തോതില്‍ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതി കമ്പി പൊട്ടിവീണത്.

സുജന്‍ സിങ്ങിന്റെ തലയിലേക്കാണ് കമ്പി പൊട്ടിവീണത്. ഇതിന്റെ ആഘാതത്തില്‍ സുജന്‍ സിങ് മറിഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വരെ തെറിച്ചുവീഴുന്നത് കാണാം. വൈദ്യുതി കമ്പി പൊട്ടിവീണ ഉടനെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ടിക്കറ്റ് കളക്ടര്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here