കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് രാജ്യസഭയില്‍ പ്രസംഗിച്ച പി വി അബ്ദുള്‍ വഹാബ് എം പിയോട് മുസ്‌ളീം ലീഗ് വിശദീകരണം ആവശ്യപ്പെടും. വി മുരളീധരനെ കേരളത്തിന്റെ അംബാസിഡറായി പ്രകീര്‍ത്തിച്ചുകൊണ്ടാണ് പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പ്രസംഗിച്ചത്. ഇത് മുസ്‌ളീം ലീഗിന്റെ നിലപാടല്ലന്നും, വി മുരളീധരനെക്കുറിച്ച് ലീഗിന് അങ്ങിനെ ഒരു നിലപാടില്ലന്നുമാണ് മുസ്‌ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
വി മുരളീധരനെതിരെ സി പി എം അംഗം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത് വി മുരളീധരനാണെന്ന് ജോണ്‍ബ്രിട്ടാസ് ആരോപിച്ചിരുന്നു. എന്നാല്‍ വി മുരളീധരന്‍ കേരളത്തെക്കുറിച്ച് പറയുന്നതില്‍ കാര്യമുണ്ടെന്നായിരുന്നു പി വി അബ്ദുള്‍ വഹാബ് പറ്ഞ്ഞത്.
എന്നാല്‍ സി പി എമ്മിന് മുസ്‌ളീം ലീഗിനെ അടിക്കാനൊരു വടിയായി വഹാബിന്റെ ഈ പരാമര്‍ശം. ബി ജെ പിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന നിലപാടുകള്‍ ഒന്നും എടുക്കരുതെന്നാണ് മുസ്‌ളീം ലീഗിന്റെ രാഷ്ട്രീയ നയം. അതിന് വിരുദ്ധമായാണ് പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍സംസാരിച്ചതെന്ന് ലീഗ് നേതൃത്വം പറയുന്നു.