മുസ്‍ലിംകളുടെ ആക്രമണം തടയാൻ ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചുവെക്കുക; ഒരു കത്തിയെങ്കിലും -ആഹ്വാനവുമായി പ്രഗ്യ സിങ് താക്കൂർ

0
191

ശിവമോഗ: മുസ്‍ലിംകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാർ അവരുടെ വീടുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ സൂക്ഷിച്ചുവെക്കണമെന്ന ആഹ്വാനവുമായി എം.പിയും ബി.ജെ.പി നേതാവുമായ പ്രഗ്യ സിങ് താക്കൂർ. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടിൽ സൂക്ഷിക്കണമെന്നാണ് ഉപദേശം.

നിങ്ങൾ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടി വരിക എന്ന് പറയാനാകില്ല. എല്ലാവർക്കം സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ തുനിഞ്ഞാൽ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദുക്കൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.

ലവ് ജിഹാദിനെ പിന്തുടരുന്നവരെയും പ്രഗ്യ വിമർശിന്നു. ​”അവർ ലൗവ് ജിഹാദ് എന്ന പരമ്പരാഗത സ​മ്പ്രദായം പിന്തുടരുന്നവരാണ്. ഒന്നും ചെയ്യാനില്ലെങ്കിൽ അവർ ലൗവ് ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കിൽ പോലും ലൗവ് ജിഹാദ് ആണ് അവർക്ക് പ്രിയം. നമ്മൾ ഹിന്ദുക്കൾ വളരെ സ്നേഹമുള്ളവരാണ്. ​ദൈവത്തെ സ്നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്.”-പ്രഗ്യസിങ് പറഞ്ഞു. കർണാടകയിലെ ശിവമോഗയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രഗ്യ.

LEAVE A REPLY

Please enter your comment!
Please enter your name here