Thursday, January 23, 2025
Home Kerala കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
226

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് ആണ് പിടിയിലായത്. ദുബൈയിൽ നിന്ന് കണ്ണൂരിലെത്തിയ അർശാദിൽ നിന്ന് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here