കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ നടി വെടിയേറ്റ് മരിച്ചു

0
239

കൊല്‍ക്കത്ത: കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ, മൂന്ന് മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ ആക്രമണമുണ്ടായത്.പ്രകാശ് കുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷയും കുടുംബവും. രാവിലെ ആറുമണിയോടെ വിജനമായ ഒരിടത്തെത്തിയപ്പോള്‍ വിശ്രമിക്കാനായി കാര്‍ നിര്‍ത്തി. ഈ സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെയാണ് ഇഷയ്ക്ക് വെടിയേറ്റത്’- പൊലീസ് പറയുന്നു.

തന്റെ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് നടിക്ക് വെടിയേറ്റതെന്ന് പ്രകാശ് കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here