മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡ് ഉപ്പള ഗേറ്റ് കമ്മിറ്റി രൂപീകരിച്ചു

0
232

ഉപ്പള: “ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ” എന്ന പ്രമേയത്തിൽ 2022 നവംബർ 1 മുതൽ 30 വരെ മുസ്ലിം ലീഗ് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള മംഗൽപ്പാടി പഞ്ചായത്ത് രണ്ടാം വാർഡ് ഉപ്പള ഗേറ്റ് ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഗോൾഡൻ അബ്ദുൽ റഹ്മാൻ സ്വഗതം പറഞ്ഞു. വാർഡ് പ്രസിഡന്റ് ലത്തീഫ് അറബി അധ്യക്ഷതയിൽ
യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമതി അംഗവും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉൽഘടനം ചെയ്യ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംബി യൂസഫ്, മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, മംഗൽപാടി പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ ശാഹുൽ ഹമീദ് ബന്ദിയോട്, ഗോൾഡൻ മൂസ, ഉമ്മർ അപ്പോളോ, അസിം മണിമുണ്ട ബിഎം മുസ്തഫ തുടങ്ങിയവർ സംന്ധിച്ചു. വാർഡ് റിട്ടേർണിംഗ് ഓഫീസർ ഒ.എ അഷ്‌റഫ് മഹ്ഫൂസ് ചെറുഗോളി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ
പ്രസിഡന്റ്: മുഹമ്മദ് ഉപ്പള ഗേറ്റ്

ജനറൽ സെക്രട്ടറി: കെ എസ് മൂസ
ട്രഷറർ : എ.ആർ ഗോൾഡൻ

വൈസ് പ്രസിഡന്റ് : സിദ്ദിഖ് എം പി
വൈസ് പ്രസിഡന്റ് : അറബി അഞ്ചിക്കട്ട

സെക്രട്ടറി : മഹഷൂഖ് ഉപ്പള
സെക്രട്ടറി : ഹനീഫ് പച്ചക്കറി

LEAVE A REPLY

Please enter your comment!
Please enter your name here