ഐപിഎല്‍ മോക് ലേലം; കാമറൂണ്‍ ഗ്രീനിന് 20 കോടി, സാം കറനും സ്വപ്‌ന വില

0
330

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുമ്പുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കുകയാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുക ആര്‍ക്കായിരിക്കും എന്ന ആകാംക്ഷ സജീവം. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. അതും ചില്ലറ തുകയല്ല, 20 കോടി ഇന്ത്യന്‍ രൂപ. അതേസമയം ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്വന്തമാക്കാന്‍ ആരുമുണ്ടായിരുന്നില്ല.

അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന, ക്രിസ് ഗെയ്‌ല്‍, ഓയിന്‍ മോര്‍ഗന്‍, സ്‌കോട്ട് സ്റ്റൈറിസ്, റോബിന്‍ ഉത്തപ്പ എന്നിവരാണ് ജിയോ സിനിമയുടെ വിദഗ്ധ പാനലിലുണ്ടായിരുന്നത്. ഓരോ മുന്‍ താരങ്ങളും ഓരോ ഐപിഎല്‍ ടീമിനെ മോക് ഓക്ഷനില്‍ പ്രതിനിധീകരിച്ചു. ഈ മോക് ഓക്ഷനിലാണ് ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് 20 കോടി രൂപ ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സ്റ്റൈറിസാണ് ഗ്രീനിനെ 20 കോടിക്ക് വിളിച്ചത്. ലേലത്തിലെ ഏറ്റവും വലിയ ടാര്‍ഗറ്റായിരിക്കും ഗ്രീന്‍ എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ആദ്യമായാണ് ഗ്രീന്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വച്ച് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 118 റണ്‍സ് നേടിയ ഗ്രീനിന്‍റെ ആക്രമണ ബാറ്റിംഗ് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here