200 മെഗാ പിക്‌സല്‍ ക്യാമറ, അതിവേഗ ചാര്‍ജിങ്; ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര എത്തി

0
215

ഇന്‍ഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സീറോ അള്‍ട്രയുടെ വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ 20 ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

മീഡിടെക് ഡിമെന്‍സിറ്റി പ്രോസസറാണ് ഇന്‍ഫിനിക്‌സ് സീറോ അള്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. 200 മെഗാ പിക്‌സലിന്റെ പ്രൈമറി സെന്‍സറുള്‍പ്പടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും 32 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

4500 mAh ന്റെ ബാറ്ററിയും 180 W ന്റെ ഫാസ്റ്റ് ചാര്‍ജിങുമായാണ് ഫോണ്‍ വിപണിയിലെത്തിയത്. 120 Hz റീഫ്രഷ് റേറ്റുള്ള 6.8 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 8 ജിബി-256 ജിബി സ്റ്റോറേജുമായി എത്തിയ ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര 5ജിയുടെ ലോഞ്ചിങ് സമയത്തെ വില 29,999 രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here